ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി മാറ്റം ഇന്ന്; ഭജന പൂർത്തിയാക്കി തിയ്യന്നൂർ ശങ്കരനാരായാണ പ്രമോദ് നമ്പൂതിരി ഇന്ന് സ്ഥാനമേൽക്കും

12

ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി മേൽശാന്തിമാറ്റച്ചടങ്ങ് നടക്കും. ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തെ മേൽശാന്തിയായി തിയ്യന്നൂർ മനയ്ക്കൽ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി സ്ഥാനമേൽക്കും. ക്ഷേത്രത്തിൽ പന്ത്രണ്ടുദിവസത്തെ ഭജനത്തിലായിരുന്നു അദ്ദേഹം.

അത്താഴപ്പൂജയ്ക്കുശേഷമാണ് മേൽശാന്തിമാറ്റച്ചടങ്ങ്. ആറുമാസം കാലാവധി പൂർത്തിയാക്കി മേൽശാന്തിസ്ഥാനം ഒഴിയുന്ന മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം നമസ്‌കാരമണ്ഡപത്തിലെ വെള്ളിക്കുംഭത്തിൽ സമർപ്പിച്ച് വിടവാങ്ങും.

ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നം പുതിയ മേൽശാന്തിക്ക് നൽകും. അദ്ദേഹം ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ താക്കോൽക്കൂട്ടം സമർപ്പിച്ച് തൊഴുത് ചുമതലയേൽക്കും.