ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി തെരഞ്ഞെടുപ്പ് നാളെ

14

ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയെ വ്യാഴാഴ്ച തിരഞ്ഞെടുക്കും. 40 അപേക്ഷകരിൽ 39 പേരെ കൂടിക്കാഴ്‌ചയ്ക്ക്‌ ക്ഷണിച്ചിട്ടുണ്ട്. വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി നടക്കുന്ന കൂടിക്കാഴ്‌ച ദേവസ്വം ഓഫീസിൽ രാവിലെ എട്ടരയ്ക്ക് ആരംഭിക്കും.

കൂടിക്കാഴ്‌ചയിൽ യോഗ്യത നേടുന്ന അപേക്ഷകരുടെ പേരുകളിൽനിന്ന് നറുക്കെടുക്കും. ഗുരുവായൂരപ്പനു മുന്നിൽ നമസ്‌കാരമണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് വെള്ളിക്കുംഭത്തിൽനിന്ന് നറുക്കെടുക്കുക. പുതിയ മേൽശാന്തി പന്ത്രണ്ടുദിവസത്തെ ഭജനത്തിനുശേഷം സെപ്‌റ്റംബർ 30-ന് രാത്രി ചുമതലയേൽക്കും.