ബ്രഹ്മപുരത്തെ തീ അണക്കാൻ ഗുരുവായൂരിന്റെ ‘പെൺ കരുത്ത്’

19

ബ്രഹ്മപുരത്തെ തീയായാലും അണയ്‌ക്കാൻ ഞങ്ങൾ തയ്യാർ. വെറും വാക്കല്ല, ബ്രഹ്മപുരത്തെ തീ അണഞ്ഞു കഴിഞ്ഞു. അതിൽ ​ഗുരുവായൂരിലെ പെൺപടയുണ്ട്. കെ.എസ് ശ്രുതി, പി അഞ്ജന, കെ.എ സ്മിന എന്നിവരാണ്. 

Advertisement

പത്തുദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്‌ക്കാൻ  ​   ഗുരുവായൂർ ഫയർ സ്റ്റേഷനിൽനിന്നും പോയ സിവിൽ ഡിഫൻസ് അം​ഗങ്ങൾ. ഞായർ രാവിലെയാണ്‌ പുറപ്പെട്ടത്. പാലയൂർ സ്വദേശിയായ ശ്രുതി  അധ്യാപികയും  മാധ്യമ പ്രവർത്തകയും  എഴുത്തുകാരിയും സാമൂഹ്യ  പ്രവർത്തകയുമാണ്‌.  തൊഴിയൂർ സ്വദേശി സ്മിനയും അഞ്ജനയും സിവിൽ ഡിഫൻസ് അംഗങ്ങളാണ്. ഇവരെല്ലാം പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും  നാടിന് കാവലായി പ്രവർത്തിച്ചവരാണ്. അവശേഷിക്കുന്ന തീകൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യത്തിലാണിവർ. എസ്കവേറ്റർ, മണ്ണുമാന്തികൾ എന്നിവ ഉപയോഗിച്ച് കുഴികളെടുത്ത്‌ അതിലേക്ക് വെള്ളം പമ്പുചെയ്താണ് തീ നിയന്ത്രണവിധേയമാക്കുന്നത്.

Advertisement