‘ലൈക്കിനല്ല, സഹായത്തിനാണ്’ അമ്മയുടെ സഹായഭ്യർത്ഥനക്ക് വൻ സ്നേഹ പ്രതികരണം: കൃഷ്ണാഞ്‌ജലിക്കായി നാട്

19

‘ലൈക്കിനല്ല, സഹായത്തിനാണ്’ എന്ന ശീർഷകത്തോടെ രമ്യാ സിദ്ധാർത്ഥിന്റെ മകളുടെ ചിത്രം സഹിതമുള്ള എഫ്ബി

പോസ്റ്റ് നാട് ഏറ്റെടുത്തു. നൂറുകണക്കിന് ഷെയർ നിമിഷങ്ങൾക്കകം.

വിദ്യാർഥിനിയായ കൃഷ്ണാഞ്ജലിയെ മലബാർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയ്യപ്പത്ത് സിദ്ധാർത്ഥിന്റെയും രമ്യയുടെയും മകൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം വേണം. ലുക്കീമിയ ബാധിച്ച് ആർ.സി.സി.യിൽ രണ്ടുവയസ്സിൽ ചികിത്സ തുടങ്ങി.

മൂന്നുവർഷത്തെ ചികിത്സയ്ക്കുശേഷം ഇതുവരെ ഈ പന്ത്രണ്ടുകാരിക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നു. പ്ലേറ്റ്‌ലെറ്റ് കുറവായതോടെ ആർ.സി.സി.യിൽ പരിശോധനയ്ക്ക് കൊണ്ടുചെന്നതോടെയാണ് രോഗം വീണ്ടും വന്നതായി കണ്ടത്.

ചികിത്സയ്ക്ക് പണം കൈയിലില്ല. സാധ്യമായവിധം നൽകി സഹായിക്കണമെന്ന രമ്യയുടെ അപേക്ഷ നാട് ഒരേമനസ്സോടെ ഏറ്റെടുത്തു. നഗരസഭാ ഡിവിഷൻ കൗൺസിലർ രമ്യാ സുന്ദരൻ ചെയർപേഴ്‌സണായി ചികിത്സാസഹായസമിതി രൂപവത്കരിച്ചു.

വടക്കാഞ്ചേരി എസ്.ബി.ഐ.യിൽ കൃഷ്ണാഞ്ജലിയുടെ ചികിത്സയ്ക്കായി 20073530262 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC: SBIN0010562