Home Kerala Accident പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീപിടിത്തം

പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീപിടിത്തം

0
പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീപിടിത്തം

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം.
അഞ്ച് വിളക്കിന് സമീപത്തെ  കടകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.’ടീ ഹൗസ്’ എന്ന കടയ്ക്കാണ് ആദ്യം തീ പിടുത്തമുണ്ടായത്.
ഈ കടയിലെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായി പറയുന്നത്. ഇവിടെ നിന്നും   സമീപത്തെ മഞ്ച വില്പനക്കടയിലേയ്ക്കും  തീ പടരുകയായിരുന്നു. ഈ കടയും പൂര്‍ണ്ണമായി  കത്തിനശിച്ചു. തൃശൂരില്‍ നിന്നുമടക്കം ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി രണ്ടര മണിക്കൂറിലധികം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here