Home special സന്ദർശക തിരക്കേറി പൂരം പ്രദർശനനഗരി; ഇന്നലെയെത്തിയത് 30,000ത്തിലധികം പേർ

സന്ദർശക തിരക്കേറി പൂരം പ്രദർശനനഗരി; ഇന്നലെയെത്തിയത് 30,000ത്തിലധികം പേർ

0
സന്ദർശക തിരക്കേറി പൂരം പ്രദർശനനഗരി; ഇന്നലെയെത്തിയത് 30,000ത്തിലധികം പേർ

വിഷുവും ചെറിയ പെരുന്നാളും കഴിഞ്ഞെത്തിയ ഞായറാഴ്ച അവധിയിൽ പൂരം പ്രദർശന നഗരിയിൽ വൻ തിരക്ക്. രാവിലെ മുതൽ വൈകീട്ട് പ്രദർശന നഗരിയുടെ സമയം അവസാനിക്കുമ്പോഴും തിരക്കിലായിരുന്നു. ക്ഷേത്രങ്ങളിലും കനത്ത തിരക്കായിരുന്നു. ഈ മാസം രണ്ടിനാണ് പൂരം പ്രദർശനം ആരംഭിച്ചത്. ഇതുവരെയായി കാൽ ലക്ഷത്തോളം വരെ ആളുകളാണ് പ്രതിദിന സന്ദർശകരായി എത്തിയിരുന്നത്. ഞായറാഴ്ച ഇത് 30000ത്തിലധികം ആളുകളാണ് പ്രദർശന നഗരിയിലെത്തിയത്. തൃശൂർ നഗരത്തിലും തിരക്ക് പ്രകടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here