ഐ.ഇ.എസ് ടെക്ഫെസ്റ്റ് 14 മുതൽ 16 വരെ

7

ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഈ മാസം 14 മുതൽ 16 വരെ  കോളേജ്ക്യാമ്പസിൽവെച്ച് ടെക്ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാഷണൽ ബോർഡ് ഓഫ് അക്രഡെറ്റേഷൻ (എൻ.ബി.എ) ലഭിച്ചതിന് ശേഷം കോളേജിൽ നടത്തുന്ന ആദ്യ ഉദ്യമമാണ്.എൻകാസ്റ്റർ 3.O എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റിവലിൽ വിവിധ എഞ്ചിനീയറിംഗ് ശാഖകൾ മാറ്റുരക്കുന്ന റോബോവാർ, കാഡ്ഹണ്ട്, എആർ – വിആർഗെയിംസ്, എയർഷോ ,ഹൊറർഹൗസ്, പ്രൊജക്ട് എക്സിബിഷൻ എന്നിവക്കുപുറമേ 25 ലധികം അന്തർസംസ്ഥാനകോളേജ്ടീമുകൾ പങ്കെടുക്കുന്ന ഓൾ കേരള സെവൻസ് ഫുട്ബോൾമാച്ച്, അബിൻ ബാബ്സ് എബ്രഹാം ഉൾപ്പെടുന്ന മോട്ടോർഷോ, ഇൻറർനാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻ എ.യു ഷാജു നേതൃത്വം നൽകുന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് എന്നിവ സംഘടിപ്പിക്കും.

Advertisement
Advertisement