കൊടകര കുഴൽപ്പണക്കേസിലെ പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങി; ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ

336

കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനൂപ് ലാലനെ ആണ് റൂറൽ എസ്.പി സസ്പെൻഡ് ചെയ്തത്. കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിനിൽ നിന്നുമാണ് അനൂപ് ലാലൻ കേസ് ഒതുക്കാമെന്ന് അറിയിച്ച് പണം വാങ്ങിയത്. മാർട്ടിൻ പ്രതിയായ കഞ്ചാവ് കേസ് ഒതുക്കാമെന്ന് അറിയിച്ച് 30,000 രൂപയായിരുന്നു അനൂപ് ലാലൻ വാങ്ങിയിരുന്നത്. കുഴൽപ്പണക്കവർച്ചാ കേസിൽ അറസ്റ്റിലായ മാർട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്. വകുപ്പ്തല അന്വേഷണത്തിൽ കേസ് ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി.