കൊടുങ്ങല്ലൂരിൽ വീട്ടിലെ വളർത്തു പശുക്കൾ ഷോക്കേറ്റ് ചത്തു

74

കൊടുങ്ങല്ലൂരിൽ വീട്ടിലെ വളർത്തു പശുക്കൾ ഷോക്കേറ്റ് ചത്തു. മേത്തല പറമ്പിക്കുളങ്ങരയിൽ ക്ഷേത്രത്തിന് സമീപം ഒറവൻതിരുത്തി രാമചന്ദ്രൻ വളർത്തിയിരുന്ന രണ്ട് പശുക്കളാണ് ഷോക്കേറ്റ് ചത്തത്. ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും വീട്ടിലെ വൈദ്യുതി മീറ്റർ കത്തി നശിച്ചിരുന്നു. ഇതിന്റെ ഷോർട് സർക്യൂട്ട് ആവാം കാരണമെന്നാണ് സംശയിക്കുന്നത്.

Advertisement
Advertisement