പറപ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിൽ വീണ് യുവാവിന് പരിക്ക്

12

പറപ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിൽ വീണ് യുവാവിന് പരിക്ക്. മൂണ്ടൂർ സ്വദേശിയായ കുരിയേടത്ത് വീട്ടിൽ അനീഷ് മകൻ അക്ഷയിന് (27) ആണ് പരിക്കേറ്റത്. പറപ്പൂർ കരുവാൻ പടി പരിസരത്ത് രാത്രിയിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് കാനയിൽ വീഴുകയായിരുന്നു. പരിക്കേറ്റ അക്ഷയിനെ പറപ്പൂർ ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement