നാട്ടികയിൽ വീട്ടുപറമ്പിൽ മുട്ടകൾക്ക് അടയിരുന്ന് മലമ്പാമ്പ്

0

നാട്ടികയിൽ വീട്ടുപറമ്പിൽ മുട്ടകൾക്ക് അടയിരുന്ന് മലമ്പാമ്പ്. ചേർക്കരയിൽ ഇയ്യാനി ഞായക്കാട്ട് ജ്ഞാനത്തിന്റെ വീട്ടുപറമ്പിൽ നിന്നാണ് ഒമ്പത് അടിയോളം നീളമുള്ള പെൺ മലമ്പാമ്പിനെയും ഇരുപതോളം മുട്ടകളും കണ്ടത്. തൊഴിലുറപ്പിനെത്തിയ തൊഴിലാളികളാണ് മുട്ടകൾക്ക് അടയിരിക്കുന്ന പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽസ് കോഡ് പ്രവർത്തകരായ കെ.കെ. ഷലേഷ് കുമാർ, അജിത് കുമാർ ഏങ്ങണ്ടിയുർ, പി.ആർ. രമേഷ് എന്നിവർ ചേർന്ന് പിടികൂടി. വേനൽ കടുത്തതോടെ പാമ്പിനെ പിടിക്കാനുള്ള വിളികൾ കൂടിയതായും ഓടിയെത്താൻ കഴിയുന്നില്ലെന്നും അനിമൽ സ്ക്വാഡ് പ്രസിഡന്റ് കെ.കെ. ഷലേഷ്കുമാർ പറഞ്ഞു.

Advertisement
Advertisement