Home crime വേലൂരിൽ ഷട്ടർ തകർത്ത് ജ്വല്ലറിയിൽ മോഷണശ്രമം

വേലൂരിൽ ഷട്ടർ തകർത്ത് ജ്വല്ലറിയിൽ മോഷണശ്രമം

0
വേലൂരിൽ ഷട്ടർ തകർത്ത് ജ്വല്ലറിയിൽ മോഷണശ്രമം

വേലൂരിൽ ജ്വല്ലറിയിൽ മോഷണശ്രമം. ഷട്ടർ തകർക്കാൻ കഴിയാത്തതിനാൽ വൻ കവർച്ച ഒഴിവായി. സി.സി.ടി.വി ക്യാമറയിൽ മോഷണശ്രമത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. വേലൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിനു മുൻവശത്ത് പ്രവർത്തിക്കുന്ന ‘സൗപർണിക’ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. ബൈക്കിലെത്തിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ പൊളിക്കുവാനാണ് ശ്രമിച്ചത്.എന്നാൽ ഇതിന് കഴിയാതെ വന്നതിനാല്‍ മോഷണ ശ്രമം വിഫലമാവുകയായിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ പൊളിക്കുവാനും പൂട്ടുകൾ തകർക്കുവാനും ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ രണ്ടു പേരും ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമല്ല.

മുൻപും വേലൂരിൽ ജ്വല്ലറിയുടെ ചുമർ കുത്തിതുരന്ന് വൻ കവർച്ച നടന്നിട്ടുണ്ട്. എരുമപ്പെട്ടി എസ്.ഐ ടി.സി.അനുരാജിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തുള്ള കടകളുടെ സിസി ടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here