ചാലക്കുടി അടിപ്പാത നിർമ്മാണം ഏപ്രിൽ മുപ്പതിനകം പൂർത്തിയാക്കുവാൻ കരാർ കമ്പനിയ്ക്ക് നിർദേശം; എം.എൽ.എയുടെ സാനിധ്യത്തിൽ യോഗം ചേർന്നു

2

ചാലക്കുടി അടിപ്പാത നിർമ്മാണം ഏപ്രിൽ മുപ്പതിനകം പൂർത്തിയാക്കുവാൻ കരാർ കമ്പനിയ്ക്ക് നിർദേശം നൽകി. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. അടിപ്പാത നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി തൃപ്തികരമായ നിലയിലാണെന്ന്‌ ജില്ലാ കളക്ടർ ഹരിത വി കുമാർ യോഗത്തിൽ അറിയിച്ചു. നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Advertisement

സംരക്ഷണ ഭിത്തി നിർമ്മാണവും മണ്ണ് നിറയ്ക്കൽ പ്രവർത്തിയുമാണ് നിലവിൽ പുരോഗമിയ്ക്കുന്നത് ഇതിനാവശ്യമായ സാധന സാമഗ്രികൾ നിർമ്മാണ സ്ഥലത്തും പരിസരപ്രദേശങ്ങളിലുമായി ശേഖരിച്ചിട്ടുള്ളതായും കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

ചാലക്കുടി – ആനമല റോഡ് നിർമ്മാണ പ്രവർത്തി മാർച്ച് പന്ത്രണ്ടിന് പുനരാരംഭിയ്ക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു പരമേശ്‌ യോഗത്തെ അറിയിച്ചു.

നിർമ്മാണത്തിന്റെ ഭാഗമായി ഈ റോഡിൽ മാർച്ച് 12 മുതൽ 19 വരെ വാഴച്ചാൽ ചെക്ക് പോസ്റ്റിനും മലക്കപ്പാറ ചെക്ക് പോസ്റ്റിനുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അടിയന്തിര സർവീസുകളൊഴികെയുള്ള യാത്രകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കെ ആർ എഫ് ബി ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരസഭ ചെയർമാൻ എബി ജോർജ്ജ് , വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു , എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ ബിബിൻ മധു , എൻ എച്ച് എ ഐ കൺസൽട്ടൻറ് പ്രതിനിധി രവിശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement