ഇരിങ്ങാലക്കുട കാട്ടൂരിൽ ഭർത്താവിനോടുള്ള വൈരാഗ്യത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

23

ഇരിങ്ങാലക്കുട കാട്ടൂർ കടവിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രധാന പ്രതിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരാഞ്ചിറ നന്തിലത്ത്പറമ്പിൽ ദർശൻ കുമാർ (34), ചേർപ്പ് പള്ളിയത്ത് രാകേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ വീടിന് മുന്നിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. നേരത്തെ ഹരീഷുമായി ഉണ്ടായിരുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.