ഇരിങ്ങാലക്കുട കാട്ടൂരിൽ വീടിന് ബോംബെറിഞ്ഞ് ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു; കൊലപാതകത്തിന് കാരണം ഭർത്താവിനോടുള്ള വൈരാഗ്യമെന്ന്

152

ഇരിങ്ങാലക്കുട കാട്ടൂരിൽ വീടിന് ബോംബെറിഞ്ഞ് ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ.
കാട്ടൂർക്കടവിൽ ഞായറാഴ്ച രാത്രി പത്തോടെ വീട്ടിനു ബോംബെറിഞ്ഞ് അകത്തു കയറി വെട്ടിക്കൊല്ലുകയായിരുന്നു.