ആറാട്ട് കലശത്തോടെ ഇരിങ്ങാലക്കുട സംഗമേശന്റെ കഴിഞ്ഞ തിരുവത്സവത്തിന് കൊടിയിറങ്ങി

9

ആറാട്ടുചടങ്ങുകളോടെ കൂടൽമാണിക്യം ഉത്സവച്ചടങ്ങുകൾ സമാപിച്ചു. കൊടിയേറ്റദിവസം മുതൽ ആറാട്ട്‌ കഴിയുന്നതുവരെ ബ്രഹ്മകലശമുണ്ടെന്നത് കൂടൽമാണിക്യം ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞവർഷം ഉത്സവം മുടങ്ങിയതിനാൽ ഇത്തവണ ഒരു കലശം കൂടുതലുണ്ടായിരുന്നു. ആറാട്ട്‌ കഴിഞ്ഞ് പിറ്റേദിവസം ആറാട്ടുകലശത്തോടുകൂടിയാണ് ബ്രഹ്മകലശപൂജ സമാപിക്കുക. വ്യാഴാഴ്‌ച രാവിലെ നടന്ന ബ്രഹ്മകലശപൂജയ്ക്ക് നെടുമ്പള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. തുടർന്ന് ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ നടന്നു.