ഇരിങ്ങാലക്കുടയിലെയും കൊച്ചിയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താൻ 150 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

16

കൊച്ചിയിലെയും ഇരിങ്ങാലക്കുടയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താൻ 150 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.

കൊച്ചിയിൽ 130 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കും മൂരിയാട്, വേലൂക്കര പഞ്ചായത്തുകൾക്കുമായി 19.35 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.