തൃശൂരിന്റെ തിരുനടകളിൽ നിറഞ്ഞ് നിന്നിരുന്ന തലയെടുപ്പിന്റെ കരിവീരചന്തം തിരുവമ്പാടി ശിവസുന്ദർ വിടവാങ്ങിയിട്ട് അഞ്ച് വർഷം. എരണ്ടക്കെട്ടിനെ രണ്ട് മാസത്തിലധികം ചികിൽസയിലിരിക്കെ തൃശൂരിനെയും ആന-പൂരപ്രേമികളെയും കണ്ണീരിലാഴ്ത്തിയായിരുന്നു 46ാം വയസിൽ കൊമ്പന്റെ വിയോഗം. തിരുവമ്പാടി ചന്ദ്രശേഖരന്റെ പിൻമുറക്കാരനായി 2003ൽ വ്യവസായി ടി.എ സുന്ദർമേനോൻ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തിൽ നടയിരുത്തിയ പൂക്കോട് ശിവനാണ് പിന്നീട് ആനക്കേരളത്തിന്റെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദറായത്. ശിവസുന്ദറിന്റെ നഷ്ടം പൂരലോകത്തിന് പകരങ്ങളില്ലാത്തതാണെന്ന് അഞ്ചാണ്ടുകൾ തെളിയിക്കുന്നു. തൃശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ തിടമ്പേറ്റിയത് ശിവസുന്ദറാണ്. വിളിപ്പാടകലെ പൂരമെത്തുമ്പോഴാണ് ശിവസുന്ദറിനെ വീണ്ടുമോർക്കുന്നത്. തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ശിവസുന്ദർ അനുസ്മരണം നടത്തി. കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ദേവസ്വം പ്രസിഡന്റ് കൂടിയായ ഡോ.ടി.എ.സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, അംഗങ്ങളായ പി.ശശിധരൻ തുടങ്ങി ദേവസ്വം ഭാരവാഹികളും ആനപ്രേമികൾ, പൂരപ്രേമികൾ തുടങ്ങി നിരവധിയാളുകൾ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.
ആന-പൂരപ്രേമികളെ കണ്ണീരണിയിയിച്ച ആ വേർപാടിന് അഞ്ചാണ്ടിന്റെ ഓർമ; ശിവസുന്ദറിന് ഓർമകളുടെ തിലോദകമർപ്പിച്ച് തൃശൂർ
Advertisement
Advertisement