ആകാശപ്പാത നിർമ്മാണം: തൃശൂർ നഗരത്തിലെ ട്രാഫിക് പരിഷ്കാരം പുനപരിശോധിക്കണമെന്ന് ജോൺ ഡാനിയൽ

46

ആകാശപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ട്രാഫിക് പരിഷ്കാരം പുനപരിശോധിക്കണമെന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ആകാശ പാതയുടെ നിർമ്മാണം രാത്രിയിൽ ആക്കണമെന്ന നേരത്തെയുള്ള നിർദ്ദേശം നടപ്പാക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ ദുർവാശി ഉപേക്ഷിക്കണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി കൊണ്ടുള്ള ആകാശ പാതകൾ കൊണ്ട് എന്ത് ഗുണമാണ് ജനത്തിന് ഉള്ളതെന്ന് ഭരണനേതൃത്വം ആലോചിക്കേണ്ടതാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി യാത്ര ചെയ്യുന്നതും പോരാത്തതിന് ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തി പാവം ജനത്തെ വലക്കരുത്. നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായിത് കണക്കിലെടുത്ത് ആകാശപ്പാത നിർമ്മാണ പ്രവർത്തികൾ രാത്രിയിൽ ആക്കാൻ പോലീസ് കമ്മീഷണർ കോർപ്പറേഷന് നിർദ്ദേശം നൽകണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

Advertisement
Advertisement