ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ വി.എ.നസറുദ്ദീന് സ്വീകരണം നല്‍കി

1

തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബോഡിബില്‍ഡിംഗ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷന്‍ തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ വി.എ. നസുറുദ്ദീന് സ്വീകരണം നല്‍കി. ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സുബാഷ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. സ്വീകരണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍.സാംബശിവന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവംഗം ജോയ് വർഗീസ്, വെയ്റ്റ്‌ലിഫ്റ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ടി.ടി.ജെയിംസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എ.പി.ജോഷി, അസോസിയേഷന്‍ സെക്രട്ടറി ഷൈന്‍ ജോണ്‍സണ്‍, എം.ഡി.റാഫേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement