കടവല്ലൂർ അന്യോന്യം ഇന്ന് സമാപിക്കും

5

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ നടക്കുന്ന അന്യോന്യം വ്യാഴാഴ്ച സമാപിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷനാകും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിനയൻ മുഖ്യപ്രഭാഷണം നടത്തും.

ഒറവങ്കര ദാമോദരൻ നമ്പൂതിരി, നാറാസ് പരമേശ്വരൻ നമ്പൂതിരി എന്നിവരെ യോഗത്തിൽ ആദരിക്കും. കരുവാട്ട് വാസുദേവൻ ഭട്ടതിരിപ്പാട് സ്മാരക അവാഡ് സമർപ്പണവും നടക്കും. രാത്രി ഒമ്പതിന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളിയും ഉണ്ടാകും.