കൈപ്പറമ്പ് സെന്ററിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികന് പരിക്ക്

16

കേച്ചേരിക്ക് സമീപം കൈപ്പറമ്പ് സെന്ററിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകെ ബൈക്കിടിച്ച് യാത്രികന് പരിക്ക്. ബൈക്ക് യാത്രികൻ മാള സ്വദേശി പള്ളിയിൽ വീട്ടിൽ കുമാരൻ മകൻ ബിജുവിന്(49) ആണ് പരിക്കേറ്റത്. ബിജുവിനെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു .