കൈപ്പറമ്പിൽ വാശിയേറിയ ‘ലോകകപ്പ്’ മൽസരം

22

കൈപ്പറമ്പ് പഞ്ചായത്തും, അൽ ഫല സോക്കർ സിറ്റി ടർഫ് കോർട്ടും സംയുക്തമായി സംഘടിപ്പിച്ച പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾക്ക് തുടക്കമായി. അൽഫല സോക്കർ സിറ്റി ഗ്രൗണ്ടിൽ വെച്ച് കൈപ്പറമ്പ് ഞ്ചായത്ത് പ്രസി സണ്ട് കെ.കെ. ഉഷ ടീച്ചർ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിന്റി ഷിജു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക്, യുവജനക്ഷേമ ബോർഡ് തൃശൂർ ജില്ലാ യൂത്ത് കോർഡിനേറ്റർ ഒ.എസ്. സുബീഷ്, തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റോ, കയ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജോൺസൻ ജോർജ്ജ്, അൽ ഫല സോക്കർ സിറ്റി പാർട്ട്ണർ, ഫിർദൗസ്, മുസ്തഫ, എന്നിവർ സംസാരിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ബെൻസൻ ബെന്നി, പഞ്ചാത്ത് അംഗം യു.വി. വിനീഷ് നന്ദിയും രേഖപ്പെടുത്തി. ഫിഫ വേൾഡ് കപ്പിലേക്ക് യോഗ്യത നേടിയ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ , ഫ്രാൻസ്, നെതർലാന്റ്, ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, എന്നീ ടീമുകളുടെ ജെഴ്സി അണിഞ്ഞ് പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളാണ് മത്സരത്തിൽ, വിവിധ ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഉൽഘാടന മത്സരത്തിൽ നെതർലാന്റ് എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനെ തോൽപ്പിച്ച് ക്വാട്ടറിൽ പ്രവേശിച്ചു. രണ്ടാം മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ച് ക്വാട്ടറിൽ പ്രവേശിച്ചു. സ്പെയിൻ (ജീ ബ്രോസ് മുണ്ടൂർ) ബ്രസീലിനെ (സമത പെനിങ്ങന്നൂരിനെ) 2-1 ന് തോൽപ്പിച്ച്  വിജയികളായി.

Advertisement
Advertisement