മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി: പുറ്റേക്കര ആറംപിള്ളി കുറുമാൽ റോഡ് ഉദ്ഘാടനം ചെയ്തു

10

മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൈപ്പറമ്പ് പഞ്ചായത്ത് 3,4 വാർഡുകളിലായി 25 ലക്ഷം രൂപ അടങ്കലിൽ നിർമ്മാണം പൂര്‍ത്തീകരിച്ച പുറ്റേക്കര ആറംപിള്ളി കുറുമാൽ റോഡിന്റെ തദ്ദേശ തല ഉദ്ഘാടനം അനിൽ അക്കര എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. പുഴയ്ക്കല്‍ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡന്റ് പി. വി. ബിജു, ജില്ലാ പ‍ഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍, പുഴയ്ക്കല്‍ ബ്ലോക്ക് പ‍ഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലീല രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിന്‍റി ഷിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ബി. ദീപക്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അജിത ഉമേഷ്, ബ്ലോക്ക് പ‍ഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ സിനി തോമസ് പി. നന്ദി രേഖപ്പെടുത്തി.