ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്‌ സമർപ്പിച്ചു

10

ബാലഗോകുലം ബാലസംസ്‌കാരകേന്ദ്രം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്‌ സമർപ്പിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരദാനം നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓൺലൈനിൽ നടന്ന യോഗം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രാജീവ് മേനോൻ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. എൻ. ഹരീന്ദ്രൻ ആമുഖഭാഷണം നടത്തി. ചിത്രൻ നമ്പൂതിരിപ്പാട്, രാജേഷ് പൊതുവാൾ, ആർ. പ്രസന്നകുമാർ, പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം ക്ഷേമാവതി, നെടുമുടി വേണു, മഞ്ജു വാര്യർ, പി.കെ.ജി. നമ്പ്യാർ എന്നിവർ സംസാരിച്ചു.