കാഞ്ഞാണിയിൽ കടന്നൽ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്: 13 പേർ ആശുപത്രിയിൽ

12

കാഞ്ഞാണിയിൽ കാട്ടുകടന്നലിൻ്റെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളടക്കം 13 പേർക്ക് പരിക്ക്.
തൊഴിലുറപ്പ് തൊഴിലാളികളായ
കാഞ്ഞാണി പ്ലാക്കൻ ശാന്ത (68), തോട്ടുപുര തങ്കമണി (64), നെല്ലിപറമ്പിൽ രമണി (64), മുത്തുരുത്തി ഉഷ (50), റുക്കിയ (70) ജാനകി (64), പേരോത്ത് ഭവാനി (68), കാഞ്ഞിരതിങ്കൽ മനില (42) , കല്ലയിൽ അമ്മിണി (75) , ഡീജ (40) , സമീപവാസിയായ കാരമുക്ക് ചിറയത്ത് വപ്പോൻ റീത്ത (84) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ
റുക്കിയ, ജാനകി എന്നിവർ ജില്ല ആശുപത്രിയിലും റീത്ത കാഞ്ഞാണി അശ്വമാലിക ആശുപത്രിയിലും ചികിത്സയിലാണ്.
പോഴത്ത് റസിഡൻഷ്യൽ അസോസിയേഷനിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നീർത്തട വികസന പദ്ധതി പ്രകാരം ജോലിക്കെത്തിയവരാണ് പരിക്കേറ്റവർ.
ജോലി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.