വേലൂരിൽ കോടശേരിമല കോളനിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

135

വേലൂർ കോടശ്ശേരിമല കോളനിയിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശിയായ വലിയകത്ത് വീട്ടിൽ അസീസിനെ (അസി-28) ആണ് മണ്ണുത്തി ഐ.എസ്. എച്ച്.ഒ പി.അജിത് കുമാർ അറസ്റ്റ് ചെയ്തത്. കമ്മീഷ്ണർ ആർ.ആദിത്യ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ മജിസ്ട്രേട്ടാണ് അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടത്. തൃശൂർ, പാലക്കാട്‌ എന്നി ജില്ലകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ തൃശൂർ സിറ്റി പോലീസ് മുമ്പും കാപ്പ പ്രകാരം നടപടിയെടുത്തിട്ടുണ്ട്.