കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു; എട്ട് പേർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ; കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഏഴ് പേർക്ക് തൃശൂർ ജില്ലക്ക് പുറത്ത് വ്യവസ്ഥകളോടെ നിയമനം, സർവീസിൽ നിന്ന് വിരമിച്ചയാൾക്കെതിരെ നടപടി തുടരുമെന്ന് സർക്കാർ ഉത്തരവ്

63

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടികൾ പിൻവലിച്ചു. നടപടികളിൽ വീഴ്ചയൊന്നും സംഭവിച്ചതായി തെളിവില്ലാത്തതിനാൽ ഇവരെ സർവീസിൽ വീണ്ടും പ്രവഷിപ്പിക്കും. ഏഴ് പേർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഇതനുസരിച്ച് ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകാനാണ് ഉത്തരവിലുള്ളത്.  കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സർവീസിൽ നിന്നും വിരമിച്ചയാൾക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇവരുടെ പുനർനിയമനങ്ങളുടെ ശുപാർശ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനെ അറിയിക്കാനും സഹകരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന 2014 മുതലുള്ള കാലയളവിൽ ബാങ്കിന്റെ മേൽനോട്ട ചുമതലയുള്ള തൃശൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിർണായക ചുമതലകൾ വഹിച്ചിരുന്നവരാണ്. നടപടി നേരിട്ടിരുന്നവർ  ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവർക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്പെൻഡ് ചെയ്തത്. ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒൻപതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി. നടപടി നേരിട്ടവർ സർക്കാരിന് നൽകിയ പരാതിയിൽ പരിശോധനയും അന്വേഷണവും വിശദമായ വാദവും പൂർത്തീകരിച്ച ശേഷമാണ് നടപടികൾ പിൻവലിക്കുന്ന തീരുമാനത്തിലെത്തിയത്.

Advertisement

തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ ബിനു, മുകുന്ദപുരം സീനിയർ ഓഡിറ്റർ ധനൂപ് എം.എസ്, തൃശൂർ അസിസ്റ്റന്റ് പ്ളാനിംഗ് രജിസ്ട്രാർ കെ.ഒ പിയൂസ്, മുകുന്ദപുരം സീനിയർ ഇൻസ്പെക്ടർ വി.വി പ്രീതി, ചാലക്കുടി സ്പെഷ്യൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ എ.ജെ.രാജി, കൊട്ടാരക്കര ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പി.രാമചന്ദ്രൻ, മുകുന്ദപുരം സീനിയർ ഓഡിറ്റർ ടി.കെ. ഷേർലി എന്നിവർക്കെതിരെ കുറ്റാരോപണങ്ങളിൽ മതിയായ തെളിവുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം ചാവക്കാട് സീനിയർ ഓഡിറ്റർ ബിജു ഡി.കുറ്റിക്കാട്,  തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ്, കൊടുങ്ങല്ലൂർ സീനിയർ ഇൻസ്പെക്ടർ വി.ആർ. ബിന്ദു, സംസ്ഥാന സഹകരണ യൂണിയൻ അഡിഷണൽ രജിസ്ട്രാർ ഗ്ളാഡി ജോൺ പുത്തൂർ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്, സഹകരണ വകുപ്പ് തൃശൂർ ജോയിന്റ് രജിസ്ട്രാർ മോഹൻ മോൻ പി. ജോസഫ്, തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഷാലി ടി. നാരായണൻ എന്നിവരെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകാനാണ് ഉത്തരവിലുള്ളത്. കുറ്റാരോപണത്തിൽ മതിയായ തെളിവുകളില്ലാത്തതിനാൽ ചാലക്കുടി അസി. രജിസ്ട്രാർ കെ. ഒ. ഡേവിസിനെതിരെയുള്ള നടപടിയും അവസാനിപ്പിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കേരളബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടർ എം.ഡി. രഘു സർവീസിൽ നിന്നും വിരമിച്ചുവെങ്കിലും ഇദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇവരുടെ പുനർനിയമനങ്ങളുടെ ശുപാർശ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനെ അറിയിക്കാനും സഹകരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നടപടി നേരിട്ടിരുന്നവർ കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന 2014 മുതലുള്ള കാലയളവിൽ ബാങ്കിന്റെ മേൽനോട്ട ചുമതലയുള്ള തൃശൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിർണായക ചുമതലകൾ വഹിച്ചിരുന്നവരാണ്. ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവർക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒൻപതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി.

Advertisement