കേരള ജ്യോതിഷ പരിഷത്ത് പൂർവ വിദ്യാർഥി സംഘടന വാർഷികവും കുടുംബസംഗമവും

4

കേരള ജ്യോതിഷ പരിഷത്ത് പൂർവ വിദ്യാർഥി സംഘടന വാർഷികവും കുടുംബസംഗമവും കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ സെമിനാറും നടന്നു. പൂർവ വിദ്യാർഥി സംഘടന ചെയർമാൻ ശിവദാസ് കെ. നെല്ലങ്കര അധ്യക്ഷനായി.

പടമണ്ണ കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെ സപ്തതി ആഘോഷവും പുരസ്കാരസമർപ്പണവും നടന്നു. ചാക്യാർ കൂത്ത് കലാകാരൻ ഡോ. എടനാട് രാജൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. പ്രഭാഷ് പണിക്കർ പ്രബന്ധം അവതരിപ്പിച്ചു.കെ. നാരായണൻ ആമ്പല്ലൂർ, മധു പീച്ചറക്കൽ, ഉണ്ണിരാജൻ കുറുപ്പ്, പാടൂർമുരളീധരൻ പണിക്കർ, ദേവീപ്രസാദ് പണിക്കർ, രമേഷ് അന്തിക്കാട്, ശ്രീകുമാർ എസ്. കുറുപ്പ്, വരുൺകുമാർ പണിക്കർ, കെ.എസ്. വിനോദ് കുമാർ ചൊവ്വര, ശ്യാം പ്രസാദ് പണിക്കർ എന്നിവർ സംസാരിച്ചു.