കോവിഡ് ധനസഹായം: അര്‍ഹരായ 72 കലാകാരന്മാരുടെ  പട്ടിക സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചു

103

കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട വിവിധ മേഖലയിലെ കലാകാരന്മാരുടെ ക്ഷേമത്തിനായി കേരള സംഗീത നാടക അക്കാദമി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായ 72 കലാകാരന്മാരുടെ  പട്ടിക പ്രസിദ്ധീകരിച്ചു. ധനസഹായത്തിന് അര്‍ഹരായ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം കലാകാരന്മാരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. 25 വീതം ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം(ജൂനിയര്‍) കലാകാരന്മാരും 22 ചാക്യാര്‍കൂത്ത്  കലാകാരന്മാരും ആണ് ധനസഹായത്തിന് അര്‍ഹരായത്. കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനസഹായത്തിന് അര്‍ഹരായ ഓട്ടന്‍തുള്ളല്‍,ചാക്യാര്‍കൂത്ത് കലാകാരന്മാരെ തെരഞ്ഞെടുത്തത്. പ്രൊഫ.വി. ഹര്‍ഷകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനസഹായത്തിന് അര്‍ഹരായ കഥാപ്രസംഗ കലാകാരന്മാരെ തെരഞ്ഞെടുത്തത്.ധനസഹായത്തിന്  അര്‍ഹരായവരുടെ പട്ടിക അക്കാദമിയുടെ വെബ്്സെറ്റായ http://www.keralasangeethanatakaakademi.in/  ല്‍ ലഭ്യമാണ്

Advertisement
Advertisement