മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളേജിലേയ്ക്ക് വെളപ്പായ മേൽപ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ടോൾ പിരിവ് നിർത്തലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം അംഗീകരിച്ച പ്രമേയം സർക്കാരിനോടാവശ്യപ്പെട്ടു. നിർധനരോഗികളുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിലക്ക് അത്യാസന്ന നിലയിലുള്ള രോഗികളെ എത്തിക്കുന്നതിൽ ടോൾപിരിവ് പലപ്പോഴും കാലതാമസമുണ്ടാക്കുന്നുണ്ട്.
ടോൾ പിരിവ് നിർത്തലാക്കിയ മേൽപ്പാലങ്ങളുടെ ഗണത്തിൽ വെളപ്പായയെ ഉൾപ്പെടുത്താത്തത് നിർഭാഗ്യകരമാണ്. സർക്കാർ ഇടപെടണം – പരിഷത്ത് ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ഇ.ഡി. ഡേവീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് ഐ.കെ. മണി അധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി എം.എൻ. ലീലാമ്മ റിപ്പോർട്ടും ട്രഷറർ എ.ദിവാകരൻ കണക്കും അവതരിപ്പിച്ചു.
പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ടി.സത്യനാരായണൻ , ജില്ലാകമ്മിറ്റി അംഗം ടി.വി. വിശ്വംഭരൻ , എ.പി. ശങ്കരനാരായണൻ , ഡോ.കെ.എ. ഹസീന, കെ.വി.ആന്റണി, പ്രിയ കെ നായർ , സാന്റക്സ് വർഗീസ്, ഗോപിക സുരേഷ്, പി കെ ഉണ്ണികൃഷ്ണൻ , കെ.ആർ. ദിവ്യ, സാവി സുധീഷ് എന്നിവർ സംസാരിച്ചു.
അബുദാബി ശക്തി അവാർഡ് ജേതാവ് ഇ.ഡി. ഡേവീസിനെ സമ്മേളനം ആദരിച്ചു.
ഭാരവാഹികളായി എം.എൻ ലീലാമ്മ (പ്രസിഡണ്ട് ), ഐ.കെ. മണി (സെക്രട്ടറി),
എ.ദിവാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.