ലോഡ്ജ് മുറികളുടെ ജി.എസ്.ടി.ഒഴിവാക്കണമെന്ന് കെ.എച്ച്.ആർ.എ

14

പുതുക്കിയ ജി.എസ്.ടി. നികതി പരിഷ്കരണത്തിൽ ആയിരം രൂപ വരെയുള്ളവയുടെ ജി.എസ്. ടി ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ. പ്രാബല്യത്തിൽ വന്നതോടെ  സാധാരണക്കാർ കൂടുതൽ താമസിക്കാൻ  ഉപയോഗിക്കുന്ന ആയിരം രൂപയോ അതിൽ കുറവോ പ്രതിദിന വാടക വരുന്ന ലോഡ്ജ് മുറികൾക്ക് പന്ത്രണ്ട് ശതമാനം ജി.എസ്.ടി.ഏർപ്പെടുത്തി അധിക വരുമാനം കണ്ടെത്താനുള്ള ജി.എസ്.ടി. കൗൺസിൽ തീരുമാനം പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടുന്ന ഇടത്തരം ചെറുകിട ലോഡ്ജുകളുടെ നിലനിൽപ്പിന് ബുദ്ധിമുണ്ടാക്കുന്നതാണ് .നിലവിൽ ആയിരം  രൂപയോ അതിൽ താഴെയോ ഉള്ള ഹോട്ടൽമുറികൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയിരുന്നില്ല.
ഇത്തരം ലോഡ്ജുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് അധികഭാരമേൽപ്പിക്കുന്ന സാഹചര്യവുമുണ്ടാക്കുമെന്നതിനാൽ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം  ആവശ്യപ്പെട്ടു.
സംസ്ഥാന നേതാക്കളായ സി.ബിജുലാൽ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജില്ലാ ഭാരവാഹികളായ വിനേഷ് വെണ്ടൂർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, വി.ആർ.സുകുമാർ, എസ്.സന്തോഷ് .സി .എ ലോക് നാഥ്, എ.സി. ജോണി, കെ. ഡി.ജോൺസൺ, ജോസ് മേത്തല എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement