കിലയിലെ അധ്യാപക നിയമന നടപടികൾ ഹൈകോടതി തടഞ്ഞു

26

മുളംകുന്നത്തുകാവ് കിലയിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) അധ്യാപക നിയമനത്തിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. പുതിയതായി സൃഷ്ടിച്ച സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് തടഞ്ഞത്.

സീനിയർ അർബൻ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്‍റെ നിയമനം ഹർജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അർബൻ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു.