കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരി നിവേദ്യത്തിനുള്ള നെൽക്കതിരുകൾ ഇനി ശ്രീകുരുംബക്കാവിൽ തന്നെ വിളയും

5

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരി നിവേദ്യത്തിനുള്ള നെൽക്കതിരുകൾ ഇനി ശ്രീകുരുംബക്കാവിൽ തന്നെ വിളയും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ചെട്ടിക്കുളത്തിന് സമീപം കൃഷിയിടമൊരുക്കിയാണ് നെല്ല് വിളയിക്കുന്നത്. ജൈവകൃഷി രീതിയിൽ മൂന്നു പറ നെല്ലാണ് കൃഷിയിറക്കുന്നത്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വിത്ത് വിതച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അധ്യക്ഷനായി. വി.ആർ. സുനിൽകുമാർ എം.എൽ.എ., മെമ്പർ എം.ജി. നാരായണൻ, അസി. കമ്മിഷണർ സുനിൽ കർത്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.