ചിട്ടിയില്‍ ചേര്‍ത്ത് തവണകളായി തുക പിരിച്ച് വട്ടമെത്തിയപ്പോള്‍ തുക
തിരിച്ചു നല്‍കാതെയും, ഫിക്സഡ്- റെക്കറിങ് ഡെപ്പോസിറ്റുകള്‍ വഴി
പിരിച്ചെടുത്ത തുക തിരിച്ചു കൊടുക്കാതെയും പൊതുജനങ്ങളെ തട്ടിച്ച വിവിധ
കേസുകളില്‍ കൊടുങ്ങല്ലൂര്‍ ശൃംഗപുരത്തെ ഫിന്‍സിയര്‍ നിധി ലിമിറ്റഡ് ഡയറക്ടറായ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം തിരുവള്ളൂര്‍
കളപ്പുരക്കല്‍ കെ.എസ്.സതീഷ് ബാബു (44)
ഫയല്‍ ചെയ്ത 41 മുന്‍കൂര്‍ജാമ്യാപേക്ഷകള്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍
ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി ഉത്തരവായി. പ്രതിയായ സതീഷ് ബാബു മറ്റു പ്രതികളോട് ചേര്‍ന്ന് ശൃംഗപുരത്ത്
ഫിന്‍സിയര്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍സിയര്‍ ചിറ്റ്സ് പ്രൈവറ്റ്
ലിമിറ്റഡ്, ഫിന്‍സിയര്‍ നിധി ലിമിറ്റഡ്, ഫിന്‍സിയര്‍ ഇന്‍ഷ്വറന്‍സ്
കണ്‍സള്‍ട്ടന്റ്സ്, ഫിന്‍സിയര്‍ സെക്യൂരിറ്റീസ് ആൻഡ് ഇന്‍വെസ്റ്റ്മെന്റ്സ്
എന്നീ പേരുകളില്‍ വിവിധ സ്ഥാപനങ്ങള്‍ ആരംഭിച്ച് അതിലൂടെയാണ് തട്ടിപ്പ്
നടത്തിവന്നിരുന്നത്. പൊതുജനങ്ങളില്‍ നിന്നും സ്ഥിരനിക്ഷേപങ്ങള്‍
മുഖേനെയും, ചിട്ടികള്‍ മുഖേനെയും, തുക സ്വീകരിച്ച് അത് വട്ടമെത്തിയ
സമയത്ത് തുകനല്കാതെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. തുടര്‍ന്ന്
നിക്ഷേപകര്‍ നല്കിയ പരാതികള്‍ പ്രകാരം പ്രതിക്കെതിരെ കൊടുങ്ങല്ലൂര്‍
പോലീസ് സ്റ്റേഷനില്‍ 41 കേസുകളും, ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ 18
കേസുകളും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഫിക്സഡ്, റെക്കറിങ്
ഡെപ്പോസിറ്റുകള്‍ വഴിയും, കുറികള്‍ മുഖേനെയുമാണ് പ്രതികള്‍ തുക
പിരിച്ചിരുന്നത്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം
പ്രതികള്‍ക്കെതിരെ 2000 ഓളം പരാതികള്‍ ലഭിച്ചിരുന്നു. ഏകദേശം 20 കോടി
രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയിട്ടുള്ളതാണെന്നാണ് പോലീസ്
കരുതുന്നത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ മുരളീധരന് ഇ.ആര്,
ബിനു കെ.പി. ,സുധീര്‍കുമാര്‍ ടി.സി.എന്നിവരെ നേരത്തെ അറസ്റ്റ്
ചെയ്തിരുന്നു. താന്‍ സ്ഥാപനത്തിന്റെ ഡയറക്ടറല്ലെന്നും നിക്ഷേപകര്‍ക്ക് പണം
തിരിച്ചുകൊടുക്കേണ്ട ബാദ്ധ്യത തനിയ്ക്കല്ലെന്നുമുള്ള പ്രതിയുടെ വാദം
കോടതി തള്ളുകയായിരുന്നു. ധാരാളം പാവപ്പെട്ട ജനങ്ങള്‍ അവരുടെ
വിവിധആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച തുച്ഛമായ സമ്പാദ്യം
തട്ടിച്ചെടുത്ത് കോടിക്കണക്കിന് രൂപ തിരിമറി ചെയ്ത പ്രതിക്ക്
ജാമ്യത്തിനര്‍ഹതയില്ലെന്നും, സാമ്പത്തികതട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന
കാലഘട്ടത്തില്‍ ഇത്തരം കേസിലുള്‍പ്പെട്ടവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത്
തട്ടിപ്പുകള്‍ നടത്താന്‍ പ്രോല്‍സാഹനമാകുമെന്നും, കൂടാതെ കേസന്വേഷണം
പ്രാരംഭഘട്ടത്തിലാണെന്നും, ഈ ഘട്ടത്തില്‍ യാതൊരു കാരണവശാലും
ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി
ബാബുവിന്റെ വാദങ്ങള്‍ സ്വീകരിച്ചാണ് കോടതി 41 ജാമ്യഹര്‍ജികളും തള്ളി
ഉത്തരവായത്.
കെ.ഡി. ബാബു.
മൊബൈല്‍ ഃ 9846014383