നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോ സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

84

നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി.
എയർപോർട്ട് വഴി കടത്തിയ സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടയിൽ രാത്രി വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്.
മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയിൽ ഹംസ മകൻ നിഷാജ് (27) നെ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടി ഷർട്ടിലും
ഒളിപ്പിച്ച നിലയിലും, കാറിൻ്റെ ഗിയർ ബോക്സിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കണ്ടെത്തിയത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച അഴീക്കോട് ചെമ്മാത്ത് പറമ്പിൽ ഇബ്രാഹിം കുട്ടി മകൻ സബീലി (44) നെ ചാവക്കാട് – അണ്ടത്തോട് ഭാഗത്ത് നിന്നും കുടുംബത്തോട് ഒപ്പം സുഹൃത്തിൽ നിന്നും വാങ്ങിയ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പാർട്ടി പിൻതുടർന്ന് പിടികൂടി.
മലദ്വാരത്തിൽ ഒളിപ്പിച്ചും, ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സൂകൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും . സഹീൽ എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള തുണികളുടെ രണ്ട് ലയറുകൾക്ക് ഇടയിൽ സ്വർണ്ണതരികളോപ്പംപശ ത്തേച്ച് ഒട്ടിച്ച വസ്ത്രo ധരിച്ചാണ് ടിയാൻ എയർപോർട്ട് വഴി സ്വർണ്ണം കടത്തിയത്. ഇത്തരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ സ്വർണ്ണ തരികളുടെ പാളികൾ തീർത്ത് നെടുമ്പാശ്ശേരി എയർ പോർട്ട് വഴി സ്വർണ്ണം കടത്തുന്നത് പിടിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന ട്രൗസറിന്റെയും
ടി ഷർട്ടിന്റേയും അസാധരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചതിൽ , ഒരു തുണിക്കുള്ളിൽ സ്വർണ്ണ തരികളും പശയും ചേർത്ത മിശ്രിതം ചേർത്ത് പിടിപ്പിച്ച ശേഷം അതിനു മീതെ അതേ തുണി ചേർത്ത് ഒട്ടിച്ച ശേഷം ആയത് കൊണ്ട് ട്രൗസറും ബനിയനും നിർമ്മിച്ച് അത് ധരിച്ചാണ് സബിൽ എയർപോർട്ട് വഴി സ്വർണ്ണം കടത്തിയിരുന്നത്.
ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്.
നിഷാജ് സമാനമായ രീതിയിൽ മുൻപും സ്വർണം കടത്തിയിട്ടുണ്ട്. സി.ഐ ബ്രിജുകമാർ ബിനു ആൻ്റണി എന്നിവർ അടങ്ങുന്ന നൈറ്റ് പെട്രോളിങ്ങ് ട്ടീമാണ് ഇവരെ പിടികൂടിയത്

Advertisement
Advertisement