
ചെമ്മണ്ട ലൂർദ് മാതാ ദേവാലയത്തിൽ വച്ച് സംഘടിപ്പിച്ച അഖിലകേരള പുത്തൻപാന മത്സരത്തിൽ കൂടപ്പുഴ പള്ളി ഗായക സംഘം ജേതാക്കൾ. വേലൂർ സെൻ്റ് ഫ്രാൻസിസ് സേവിയർ ഫൊറോന ദേവാലയ ഗായകസംഘം രണ്ടാം സ്ഥാനം നേടി. ചെമ്മണ്ട ലൂർദ് മാതാ ഗായക സംഘമാണ് അമ്മയോടൊപ്പം ക്രൂശിതനിലേക്ക് എന്ന പുത്തൻപാന പാരായണം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് ഏഴായിരം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം.
പത്ത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ചെമ്മണ്ട ലൂർദ് മാതാ ദേവാലയ വികാരി ഫാദർ. റെനിൽ കാരത്രയിൽ പുരസ്കാരം സമ്മാനിച്ചു.