മണ്ണുത്തി കൊഴുക്കുള്ളിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡോർ മൂന്ന് വയസുകാരി റോഡിലേക്ക് തെറിച്ചു വീണു; കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിൽ

25

മണ്ണുത്തി കൊഴുക്കുള്ളിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയിൽ നിന്നും മൂന്ന് വയസുകാരി റോഡിലേക്ക് തെറിച്ചു വീണു. കുഞ്ഞിനെ ഉടൻ തന്നെ നാട്ടുകാർ നടത്തറ ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. കൊഴുക്കുള്ളി സ്ക്കൂൾ പരിസരത്ത് വെച്ചാണ് അപകടം. ഓട്ടോ റിക്ഷയുടെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് നിരീക്ഷണത്തിലാണ്.