കെ.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു; സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണണ്ടാവുമെന്നും എൽ.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും കെ.രാധാകൃഷ്ണൻ

9

എൽ.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം സ്ഥാനാർഥി കെ രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഓഫീസർക്കാണ് പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ.പി.കെ ബിജു, യു.ആർ പ്രദീപ്‌ എം.എൽ.എ, ഏരിയാ സെക്രട്ടറി കെ.കെ മുരളീധരൻ, ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, പി.എ.ബാബു, കെ.കെ.സോളമൻ, അരുൺ കാളിയത്ത് എന്നിവർ കെ.രാധാകൃഷ്ണനോടൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ ഭരണതുടർച്ചയുണ്ടാവുമെന്നും എൽ.ഡി.എഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.