ദേശീയപാതയിൽ ചാലക്കുടിയിൽ പോട്ട നാടു കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയ്ലര് ലോറിക്കു പിറകില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്ക്. ഇടിയുടെ ആഘാതത്തില്‍ ട്രെയ്ലര് ലോറി മുന്നോട്ടുപോയി മറ്റൊരു ലോറിക്കു പിറകിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 15 പേര്‍ക്കും ലോറിയിലുണ്ടായിരുന്ന 2 പേര്‍ക്കുമാണ് പരുക്ക്. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോയിരുന്ന കെ. എസ്.ആര്.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
Advertisement
Advertisement