തൃശൂരിൽ കെ.എസ്.യു നേതാവിനെതിരെ സാമ്പത്തീക തട്ടിപ്പ് പരാതി

224

തൃശൂരിൽ കെ.എസ്.യു നേതാവിനെതിരെ സാമ്പത്തീക തട്ടിപ്പ് പരാതി. കെ.എസ്.യു ജില്ലാ സെക്രട്ടറിക്കെതിരെയാണ് പരാതി. വാഹനങ്ങൾ തട്ടിയെടുത്തുവെന്നും പണം വാങ്ങി കബളിപ്പിച്ചുവെന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നുമടക്കം കാണിച്ചാണ് പരാതി. വിവിധ പോലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയെന്നും പാർട്ടി പരിപാടിക്ക് വേണ്ടിയെന്നും പറഞ്ഞാണത്രെ പണം വാങ്ങിയത്. മുൻ എം.എൽ.എ പ്രസിഡണ്ടായുള്ള സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങിയെന്നും പരാതിയിലുണ്ട്. ഡി.സി.സി പ്രസിഡണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പൊലീസിന് പരാതി നൽകിയതെന്നാണ് പറയുന്നത്. അതേ സമയം വീട് കയറി ആക്രമിച്ച സംഭവത്തിൽ പോലീസിന് നൽകിയ പരാതിയും, കെ.എസ്.യുവിനുള്ളിൽ സമീപനാളുകളിലായി ഉയർന്ന ചേരിപ്പോരിന്റെയും തുടർച്ചയാണ് ഇതെന്നാണ് ആരോപണ വിധേയൻ പറയുന്നത്. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ആർക്ക് വേണ്ടിയും ജോലി നൽകാമെന്നും അറിയിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു.

Advertisement
Advertisement