Home programes തൃശൂരിൽ കുടുംബശ്രീ ആസ്ഥാന മന്ദിരം തുറന്നു

തൃശൂരിൽ കുടുംബശ്രീ ആസ്ഥാന മന്ദിരം തുറന്നു

0
തൃശൂരിൽ കുടുംബശ്രീ ആസ്ഥാന മന്ദിരം തുറന്നു

ആനിമൽ ക്രിമിറ്റോറിയം നിർമ്മാണോദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു


തൃശൂർ കോർപ്പറേഷൻ കണ്ണംകുളങ്ങരയിൽ നിർമ്മിച്ച കുടുംബശ്രീ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ആനിമൽ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
അവനവന്റെ വൃത്തിക്കായി ബാക്കിയെല്ലായിടവും വൃത്തികേടാക്കുക എന്ന രീതിയാണ് മാലിന്യം ഇത്ര വലിയ പ്രശ്നമാക്കി മാറ്റിയത്. എ ഐ ക്യാമറ സ്ഥാപിക്കുന്നത് വേഗം നിയന്ത്രിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനുമാണ്. അതുപോലെ മാലിന്യം വലിച്ചെറിയുന്നത് തടയാനും ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ആനിമൽ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടന ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പഠന പരിശീലന കേന്ദ്രം, ജനകീയ ഹോട്ടൽ ബിൽഡിംഗ്,  ഓപ്പൺ ജിം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രദേശത്തെ കുടുംബശ്രീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ആധുനികവും മനോഹരവുമായ കെട്ടിടം സജ്ജമായിരിക്കുന്നുവെന്നത് ഏറെ അഭിമാനകരമാണെന്നും ഷീ ലോഡ്ജ് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ആശ്വാസമാണെന്നും ചടങ്ങിൽ പങ്കെടുത്ത മന്ത്രി മന്ദിരത്തിലെ ഷീ ലോഡ്ജ്, സി.ഡി.എസ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. ചടങ്ങിൽ കോർപ്പറേഷനിൽ 25 വർഷമായി കുടുംബശ്രീ പ്രവർത്തകയായ കിങ്ങിണി കുടുംബശ്രീയിലെ അംഗമായ സുലേഖ റഹീമിനെ മന്ത്രി ആർ ബിന്ദു ആദരിച്ചു. മൂന്ന് കോടിയിലധികം ചെലവഴിച്ച് നിർമ്മിച്ച കുടുംബശ്രീ ആസ്ഥാന മന്ദിരത്തിൽ കുടുംബശ്രീ ഓഫീസ്, ജനകീയ ഹോട്ടൽ ബിൽഡിംഗ്, പഠന പരിശീലന കേന്ദ്രം, സ്ത്രീകൾക്ക് മാത്രമായുള്ള ജിം  എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. 7500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. എല്ലാ നിലകളിലും ടോയ്ലറ്റ് ബ്ലോക്കുകളും കെട്ടിടത്തിന് ചുറ്റും മതിലും ഒരുക്കിയിട്ടുണ്ട്. കുരിയച്ചിറയിൽ 50 സെന്റ് സ്ഥലത്ത് 1.50 കോടി ചെലവിലാണ് ആധുനിക സംവിധാനങ്ങളോടെ അനിമൽ ക്രിമറ്റോറിയം നിർമ്മിക്കുന്നത്. 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. മേയർ എം കെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ ഷാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷൈബി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ റോസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, എൻ.എ ഗോപകുമാർ, സി.ഡി.എസ് ഒന്ന് പ്രസിഡന്റ് സത്യഭാമ വിജയൻ, സി.ഡി.എസ് രണ്ട് പ്രസിഡന്റ് റെജുല കൃഷ്ണകുമാർ, പി. ബി ബിന്നു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here