കനത്ത മഴയിൽ കുന്നംകുളത്ത് പോസ്റ്റോഫീസ് കെട്ടിടം തകർന്നു വീണു; പുലർച്ചെയായതിനാൽ ഒഴിവായത് വൻ ദുരന്തം

28

കുന്നംകുളത്ത് പോസ്റ്റോഫീസ് കെട്ടിടം തകർന്നു വീണു. പുലർച്ചെയായിരുന്നു സംഭവം. കിഴൂർ പോസ്റ്റോഫീസ് കെട്ടിടമാണ് കനത്ത മഴയിൽ തകർന്ന് വീണത്. കെട്ടിടത്തിന്റെ മുകളില നിലയിലാണ് പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്നത്. കിഴൂർ സ്വദേശി ശങ്കരത്ത് വളപ്പിൽ സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ഏഴ് വർഷം മുൻപ് ഈ കെട്ടിടത്തിന് തകർച്ച ഭീഷണി ഉണ്ടാകുകയും പിന്നീട് ബലപ്പെടുത്തുകയും ചെയ്തിരുന്നു. 
പുലർച്ചെയായതിനാൽ വൻ ദുരന്തം ഒഴിവായി. 
കഴിഞ്ഞ കാൽ നൂറ്റാണ്ടായി പോസ്റ്റാഫീസ് ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
കനത്ത മഴയാണ് തകർന്നു വീഴാൻ കാരണമായതെന്ന് കരുതുന്നു.
ഓടി കൂടിയ നാട്ടുകാർ പോസ്റ്റാഫീസിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾ എടുത്തു മാറ്റാനുള്ള ശ്രമത്തിലാണ്.