കുന്നംകുളം പറമ്പാടത്ത് വീണ്ടും ജീവനെടുത്ത് അപകടം: യുവാവിനെ ഇടിച്ചു തെറുപ്പിച്ച് വാഹനം കടന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

23

കുന്നംകുളം പാറേമ്പാടത്ത് അജ്ഞാത വാഹനമിടിച്ച് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ അഞ്ചോടെയാണ് പാറേമ്പാടത്ത് താഴത്തെ പെട്രോൾ പമ്പിന് സമീപത്ത് വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 40 വയസ് പ്രായം തോന്നിക്കും. പാന്റ്സ് മാത്രമാണ് ധരിച്ചിട്ടുള്ളത്. റോഡിലൂടെ അലഞ്ഞു നടക്കുന്നയാളാണോയെന്നും സംശയിക്കുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി സിസിടിവിയുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.