കുന്നംകുളത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവം: രക്ഷപ്പെട്ട പ്രതികൾ പിടിയിൽ

19

കുന്നംകുളത്ത്
വാഹനപരിശോധനക്കിടെ ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികൾ പിടിയിൽ.
ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്ത് (25), പേരകം വാഴപ്പുള്ളി പുത്തൻതായിൽ വീട്ടിൽ ഷബീർ (25) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുന്നംകുളത്ത് ഹാഷിഷ് ഓയിൽ പിടികൂടിയത്.