കടവല്ലൂരിൽ പോലീസിന്റെ മിന്നൽ പരിശോധന: വീട്ടിൽ ഒളിപ്പിച്ച വൻ ആയുധ ശേഖരവും ലഹരി മരുന്നുകളും പിടികൂടി; ഒരാൾ അറസ്റ്റിൽ

47

കടവല്ലൂരിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച വൻ ആയുധ ശേഖരവും ലഹരി മരുന്നുകളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കടവല്ലൂർ വടക്കുമുറി പോക്കാരത്ത് വളപ്പിൽ അബ്ദുൽ റഷീദ് (39) നെ ആണ്
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും ശേഖരവും ആയുധശേഖരവും.
കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ യുവാവിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയിരുന്നു ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുള്ള അന്വേഷണത്തിലാണ് റഷീദിനെ കുറിച്ച് അറിയുന്നത്. തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ പരിശോധനയിളായിരുന്നു ലഹരിമരുന്നും മാരകായുധങ്ങളും കണ്ടെത്തിയത്. ഇതിനു പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് സംശയിക്കുന്നത്.