കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിനുനേരെ ആക്രമണം; വീടിനു മുന്നിൽ റീത്ത് വെച്ചു

99

കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീടിനു നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർന്നു, വീടിനു മുന്നിൽ റീത്ത് വച്ചു. പോർച്ചിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളും തകർത്തു. ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ സംഘർഷമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സി.പി.എം ആണ് സംഭവത്തിന്‌ പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.