കുറ്റൂരിന്റെ വായനാമുറ്റം വീണ്ടും ഉണർന്നു; കുറ്റൂർ വായനശാല പ്രവർത്തനമാരംഭിച്ചു

140

കുറ്റൂർ ഗ്രാമീണ വായനശാല ലൈബ്രറി കൗൺസിലിന്റെ അനുമതിയോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഡോ.തുളസീബായി ഉദ്ഘാടനം നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണം, പുസ്തകവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. സി.എ.കൃഷ്ണൻ പ്രസിഡന്റും, ശാലിനി വി കുമാർ സെക്രട്ടറിയും, കെ.ചിത്രകുമാരി, ബീന ജയരാജൻ, എ.ബി.സുജിത് എന്നിവർ ഭാരവാഹികളുമായ അഡ്ഹോക്ക് കമ്മിറ്റിയാണ് വായനശാല പുനർജീവന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഉദ്ഘാടനയോഗത്തിൽ ജിയോ കോനിക്കര, എ.ഡി.ഫ്രാൻസിസ് പ്രൊഫ. എം.ആർ.രാജേഷ്, പോൾ ചക്കാലക്കൽ, തോമസ് വടക്കേത്തല, അഡ്വ.പോൾ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.