Home crime കൊടുങ്ങല്ലൂരിൽ വീണ്ടും വൻ കഞ്ചാവ് കൃഷി കണ്ടെത്തി; പറമ്പിൽ വളർത്തിയിരുന്നത് 220 ഓളം ചെടികൾ; മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ്

കൊടുങ്ങല്ലൂരിൽ വീണ്ടും വൻ കഞ്ചാവ് കൃഷി കണ്ടെത്തി; പറമ്പിൽ വളർത്തിയിരുന്നത് 220 ഓളം ചെടികൾ; മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ്

0
കൊടുങ്ങല്ലൂരിൽ വീണ്ടും വൻ കഞ്ചാവ് കൃഷി കണ്ടെത്തി; പറമ്പിൽ വളർത്തിയിരുന്നത് 220 ഓളം ചെടികൾ; മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ്

കൊടുങ്ങല്ലൂരിലെ എറിയാട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻതോതിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.
മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുതോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഒരാഴ്ച്ച മുൻപ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പല പ്രതികളും വന്നു പോകുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് വേണ്ടി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ പി.വി
ബെന്നി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. അഫ്സൽ, എ.എസ് രിഹാസ് എന്നിവരും എക്സൈസ് സംഘത്തിൽ
ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here