
കേരളത്തിന്റെ പുതിയ ട്രെയിൻ സർവീസ് ആയ വന്ദേഭാരത് എക്സ്പ്രസിൽ തെക്കൻ ജില്ലക്കാർക്ക് പൂരം കണ്ട് മടങ്ങാം. 5.20ന് തിരുവനന്തപുരത്ത്
നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.22 ന്
തൃശൂരിൽ എത്തും വിധമാണ് വന്ദേഭാരതിന്റെ സമയ ക്രമം.
തിരുവനന്തപുരം, കൊല്ലം ,
കോട്ടയം, എറണാകുളം
ജില്ലക്കാർക്ക് തൃശൂർ
പൂരം കാണാൻ പറ്റിയ സമയ ക്രമം. ചെറുപൂരങ്ങൾ കാണാം,
തിരുവമ്പാടിയുടെ മഠത്തിൽ വരവും പാറമേക്കാവിൻ്റെ പുറപ്പാടും ഇലഞ്ഞിത്തറ മേളവും തിരുവമ്പാടിയുടെ ശ്രീമൂലസ്ഥാനത്തെ മേളവും ആസ്വദിക്കാൻ. കുടമാറ്റം ആസ്വദിക്കാനാവില്ലെങ്കിലും തെക്കോട്ടിറക്കം വിസ്‌തരിച്ച് കാണാം.
കോർപറേഷൻ ഓഫീസ് റോഡിൽ അല്പം അകലെ നിന്ന് കാണണം.
ഇരു കൂട്ടരും ഇറങ്ങിയാൽ
നേരെ പോസ്റ്റോഫീസ് റോഡിൽ കൂടി റെയിൽവേ സ്റ്റേഷനിലേക്ക് വെച്ച് പിടിക്കാം. മനസ് പിന്നിലേക്ക് വലിക്കുന്നുണ്ടാവും. കാസർഗോഡ് നിന്നും ഉച്ചക്ക് 2.30ന് മടക്ക യാത്ര ആരംഭിച്ച ട്രെയിൻ 6.03ന് തൃശൂരിൽ എത്തും. രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തും. വടക്കൻ കേരളത്തിലുള്ളവർക്കും പൂരത്തിന്റെ പ്രധാന ചടങ്ങുകൾ കാണാനാവും. കാസർഗോഡ് മുതലുള്ള ജില്ലക്കാർക്ക് വൈകീട്ട് 6.03ന് തൃശൂരിൽ എത്തുന്ന ട്രെയിനിൽ വന്നാൽ കുടമാറ്റം അതിന്റെ വർണ വിസ്മയ നീരാട്ട് അനുഭവിക്കാം. പിന്നാലെ ഘടകപൂരങ്ങളുടെ വരവും പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും പഞ്ചാവാദ്യവും പുലർച്ചെ പ്രധാന വെടിക്കെട്ടും ആസ്വദിക്കാം. രാവിലെ പൂരപ്പറമ്പ് ചുറ്റി നടന്ന് 9.22ന് റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ഉച്ചക്ക് വീട്ടിലെത്താം. നേരത്തെ കെ റെയിലുമായി ബന്ധപ്പെട്ട് ഷൊർണൂരിൽ നിന്നും അപ്പം കൊച്ചിയിൽ കൊണ്ട് പോയി വിറ്റ് ഉച്ചക്ക് മുൻപേ വീട്ടിൽ മടങ്ങിയെത്താമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസംഗം ഏറെ ചർച്ചയായിരുന്നു.
വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇതാ; ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു, വ്യാഴാഴ്ച സർവീസില്ല
കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം– 5.20
കൊല്ലം– 6.07 / 6.09
കോട്ടയം– 7.25 / 7.27
എറണാകുളം ടൗൺ– 8.17 / 8.20
തൃശൂർ– 9.22 / 9.24
ഷൊർണൂർ– 10.02/ 10.04
കോഴിക്കോട്– 11.03 / 11.05
കണ്ണൂർ– 12.03/ 12.05
കാസർകോട്– 1.25
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസർകോട്–2.30
കണ്ണൂർ–3.28 / 3.30
കോഴിക്കോട്– 4.28/ 4.30
ഷൊർണൂർ– 5.28/5.30
തൃശൂർ–6.03 / 6..05
എറണാകുളം–7.05 / 7.08
കോട്ടയം–8.00 / 8.02
കൊല്ലം– 9.18 / 9.20
തിരുവനന്തപുരം– 10.35